Services

ഐവർമഠം ശിവപാദം സേവനങ്ങൾ

about-img

എല്ലാ സമുദായക്കാർക്കും അവരവരുടേതായ ആചാരങ്ങൾ പാലിച്ചുകൊണ്ട് ബഹുമാനത്തോടും കരുതലോടും കൂടി പരമ്പരാഗത ശവദാഹ കർമ്മങ്ങൾ ഞങ്ങൾ നടത്തിക്കൊടുക്കുന്നു. ഐവർമഠം ശിവപാദം ശവസംസ്കാര ദഹന ക്രിയകൾ മരിച്ച വ്യക്തിയുടെ വീടുകളിൽ പോയി ചെയ്തുവരുന്നു. ഞങ്ങളുടെ സേവനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാണ്. ഇതിനു വേണ്ട അസംസ്കൃത സാധനങ്ങൾ ആയ മാവിന്റെ വിറക്, ചിരട്ട, രാമച്ചം, നെയ്യ് , ചന്ദനത്തിരി, കർപ്പൂരം , പനിനീർ , മൺകുടം എന്നിവ ഞങ്ങൾ തന്നെയാണ് കൊണ്ടുവരുന്നത്. ഇതെല്ലാം യഥേഷ്ടം ഞങ്ങളുടെ സ്ഥാപനത്തിൽ സ്വരുക്കൂട്ടി വയ്ക്കാറുണ്ട്. കൂടുതൽ പുകയോ, ദുർഗന്ധമോ ഉണ്ടാവാതിരിക്കാൻ, ആധുനീക സജ്ജീകരണങ്ങളോടു കൂടിയാണ് ദഹിപ്പിക്കൽ.

about-img

പുകയും, മലിനീകരണവും സമയവും കുറയ്ക്കുന്നതിനു വേണ്ടി ഞങ്ങൾ ഉപയോഗിക്കുന്ന തീച്ചൂളയുടെ (ചിത) മാതൃക. സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച്, ശവസംസ്കാരത്തിനായി ആവശ്യമായ എല്ലാ തയാറെടുപ്പ് ജോലികളും ഞങ്ങൾ ഏറ്റെടുക്കുന്നു.