Awards & Achievements

അവാർഡുകളും & അംഗീകാരങ്ങളും

സാമൂഹിക പ്രതിബദ്ധതയോടെ കൂടി പ്രവർത്തിക്കുന്ന ഐവർമഠം ശിവപാദം അപകട സാധ്യത കൂടുതലുള്ള പക്ഷിപ്പനി, നിപ്പാ,കോവിഡ് തുടങ്ങിയ മഹാമാരി മൂലം മരണപ്പെട്ടവരുടെ ശവസംസ്കാരവും അന്ത്യ കർമ്മങ്ങളും നടത്തിയിട്ടുണ്ട് അതിന് വിവിധ ഏജൻസികളിൽ നിന്നും അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്.

about-img

ജന്മഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ റിപ്പോർട്ട്

ജന്മഭൂമി സ്പെഷ്യൽ റിപ്പോർട്ടായി നിപ്പ വൈറസ് രോഗ ബാധിതരുടെ മരണാന്തര ചടങ്ങുകൾ ഏറ്റെടുത്തു ഐവർമഠം ശിവ പാദം . പേരാമ്പ്രയിലാണ് ശിവ പാദം തങ്ങളുടെ ജീവൻ പോലും വക വെക്കാതെ സമൂഹിക സേവനത്തിനായി മുന്നോട്ടു വന്നത് .

about-img

സർട്ടിഫിക്കറ്റ് ഓഫ് എക്‌സിലൻസ് & ബ്രെവറി അവാർഡ്

നിപ്പ വൈറസ് കേരളം കണ്ട ഏറ്റവും വലിയ ദുരിതങ്ങളിൽ ഒന്നാണ് . ആരോഗ്യ കേരളം നിപ്പ രോഗ ബാധിതരുടെ മൃതദേഹങ്ങൾ എങ്ങനെ സംസ്കരിക്കും എന്ന പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾ ആ ദൗത്യം ഏറ്റെടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഐവർമഠം ശിവപാദം സാരഥികളായ ശ്രീ . കൃഷ്ണദാസും , ശ്രീ .സന്തോഷും മുന്നോട്ടു വന്നത് . ഇവർ നൽകിയ സാമൂഹിക സേവനം കണക്കിലെടുത്തുകൊണ്ട് കേരള സർക്കാർ സർട്ടിഫിക്കറ്റ് ഓഫ് എക്‌സിലൻസ് & ബ്രെവറി അവാർഡ് നൽകി ആദരിച്ചു .

about-img

മാതൃഭൂമി അവാർഡ്

നിപ്പ വൈറസ് രോഗ ബാധിതരുടെ മൃതദേഹങ്ങളുടെ സംസ്ക്കാര ചടങ്ങുകൾ സാമൂഹിക സേവനമായ് ഏറ്റെടുത്തു അതു നിറവേറ്റിയ ഐവർമഠം ശിവപാദം സാരഥികളായ ശ്രീ . കൃഷ്ണദാസിനും , ശ്രീ .സന്തോഷിനും മാതൃഭൂമി ആരോഗ്യ പുരസ്‌കാരം പത്‌മശ്രീ .മമ്മുട്ടി നൽകി ആദരിച്ചു .

about-img

സ്പെഷ്യൽ കഥാപാത്രമായി വൈറസ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഐവർമഠം ശിവ പാദം.

നിപ്പ വൈറസ് കേരളം കണ്ട ഏറ്റവും വലിയ ദുരിതങ്ങളിൽ ഒന്നാണ് . ആരോഗ്യ കേരളം മൃതദേഹങ്ങളുടെ സംസകാര ചടങ്ങുകൾ ചെയുന്നത് ഒരു പ്രതിസന്ധിയായി മാറിയപ്പോൾ, തങ്ങളുടെ ജീവൻ പോലും വക വെക്കാതെ ഐവർമഠം ശിവപാദം സാരഥികളായ ശ്രീ . കൃഷ്ണദാസും , ശ്രീ .സന്തോഷും ആ ദൗത്യം ഏറ്റെടുത്തു. സിനിമ സംവിധായകൻ ശ്രീ . ആഷിക് അബു തന്റെ വൈറസ് സിനിമയിൽ സ്പെഷ്യൽ കഥാപാത്രമായി ശിവപാദ ത്തെ പ്രേക്ഷരുടെ മുന്നിൽ എത്തിച്ചു .